" എന്റെ മാതാവേ ഇതിയാന്മാര്‍ക്ക് എന്നാത്തിന്റെ സൂക്കേടാ.
മര്യാദക്ക് അവനവന്റെ പണിയും നോക്കിജീവിക്കാന്‍ മേലേ?”
കുഞ്ഞൂഞ്ഞമ്മ രാവിലേ ആരുടെ നേരെയാ കുതിരകേറാന്‍ പോകുന്നതെന്ന്
എനിക്ക് മനസ്സിലായില്ല. അതുകൊണ്ടാകണം ഡൈസി മോള്‍ വിശദീകരിച്ചു.
“ചാച്ചന്‍ പേടിക്കേണ്ടാ,
അമ്മച്ചി ഇന്ന് സി ഐ ഡി വിജയന്റെ നേര്‍ക്കാണു മൂക്കുന്നത്.”
“ അല്ലാ രണ്ടെണ്ണത്തിനും നല്ല രണ്ട് കസേര കൊടുത്തിട്ടുണ്ടെല്ലോ,
അവിടെ ചെയ്യേണ്ടപണി ചെയ്യാതെ വെറുതേ വഴക്കൊണ്ടാക്കിക്കൊണ്ടു
നടക്കുന്നു.”
“ അതെന്നാന്നു ഞാന്‍ പറയാം.”
ബെറ്റിമോള്‍ ചിരിച്ചുകൊണ്ട് മംഗളം പത്രം കൈയിലെടുത്തിട്ട്അതിലെ
നേതാക്കളുടെ ചിത്രം കാണിച്ചു “ഇതുകണ്ടോ സി ഐ ഡി വിജയന്‍
മീശകളഞ്ഞു, വഴക്കും തുടങ്ങി.
സി ഐ ഡി വിജയന്‍ മീശവച്ചാല്‍ പിന്നെ വഴക്കില്ല.
സി ഐ ഡി വിജയന്‍ മീശകളഞ്ഞാല്‍ രണ്ടുംകൂടി വഴക്കായി.”
“അതു ശരിയാണല്ലോടീ.” കുഞ്ഞൂഞ്ഞമ്മക്ക് അത്ഭുതം.
“ ഈ പ്രതിഭാസത്തേ സജാതീയ ധ്രുവങ്ങള്‍ തമ്മില്‍ വികര്‍ഷിക്കും എന്നു
ശാസ്ത്രത്തില്‍ പറയും.അതായത് രണ്ട് മീശയില്ലാത്തവര്‍ക്ക് ഒരുമിച്ച്
പ്രവര്‍ത്തിക്കാന്‍ പറ്റില്ല.”
“ ഓ അതാ ഈ പെണ്ണുങ്ങളുതമ്മില്‍ എപ്പോഴുംവഴക്കിടുന്നതല്ലേ?”
തോമസുകുട്ടിയുടെ കമന്റ് കേട്ടിട്ട് എല്ലാരും പൊട്ടിച്ചിരിച്ചു.
“ അമ്മച്ചീ മീശ ഒന്നുമല്ല കാര്യം.” ബെറ്റി പിന്നെയും ചിരിച്ചു.
“ഇവരുടെ ബോഡീ ലാംഗ്വേജ് വളരെ വ്യത്യാസം ഉണ്ട്.”
“ അതെന്നാടീ ബെറ്റീ ഈ ബോഡീ ലാംഗ്വേജ്?” കുഞ്ഞൂഞ്ഞമ്മക്ക് ഒന്നും
മനസ്സിലായില്ല.
ബെറ്റി വിശദീകരിച്ചു
“അമ്മച്ചീ നമ്മുടെയെല്ലാം ശരീരത്തിനു ഒരു ഭാഷയുണ്ട്.
അതിനാണു ബോഡീ ലാംഗ്വേജ് എന്നുപറയുന്നത്.
നമ്മുക്ക് നാക്കുകൊണ്ട് കള്ളം പറയാം
പക്ഷേ അപ്പോഴും നമ്മുടെ ശരീരചലനങ്ങള്‍ സത്യം വിളിച്ചുപറയും.
അല്‍പ്പം ശ്രമിച്ചാല്‍ നമുക്ക് ഇത് പഠിക്കാം .
പഠിച്ചാല്‍ ഓരോരുത്തരുടെയും മനസ്സിലിരിപ്പ് നമുക്ക് പെട്ടന്നുപിടികിട്ടും.
ഇവിടെ ഒരാളു സംസാരിക്കുമ്പോള്‍ തല അനങ്ങുകയേയില്ല,
ഒരാളു സംസാരിക്കുമ്പോള്‍ തല മാത്രമല്ല ശരീരം മൊത്തം ഇട്ടെളക്കും.
ഇങ്ങനെയുള്ളരണ്ടുപേരുടെ മനസ്സുകള്‍ തമ്മില്‍ വലിയ വ്യത്യാസമായിരിക്കും.
ഒരിക്കലും യോജിക്കാന്‍ പറ്റില്ല.
അല്ലേ ചാച്ചാ?” ബെറ്റി എന്നെ നോക്കി.
“ അതിയാനു കോപ്പാ അറിയാവുന്നത്.
വേറേവിവരമുള്ളവരോടു വല്ലോം ചോദിക്കെടീ പെണ്ണേ“കുഞ്ഞൂഞ്ഞമ്മ
അടുക്കളയിലോട്ടുനടന്നു.
എന്നലെ ഞാന്‍ കൂട്ടുങ്കല്‍ കുര്യാപ്പിയേ ചീത്തവിളിച്ചതിന്റെ
ബാക്കിയാണിതെന്നറിയാവുന്നതുകൊണ്ട്
ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല.
എങ്കിലും പിള്ളേരു പറഞ്ഞതില്‍ കുറച്ച് എന്തെക്കെയോകാര്യം
ഉണ്ടെന്നെനിക്കും തോന്നി .
മുമ്പും ബോഡീ ലാംഗ്വേജ് വ്യത്യാസമുള്ളവര്‍ തമ്മില്‍ എന്നും
വഴക്കടിച്ചിരുന്നല്ലോ.
No comments:
Post a Comment